തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആറു ജില്ലകളിൽ അതീവജാഗ്രത ഏർപ്പെടുത്തി.ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികൾ കൂടുതലുള്ള ജില്ലകളിലാണ് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്.
തൃശ്ശൂർ, പാലക്കാട്, കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ കടുത്ത നിയന്ത്രണം ആയിരിക്കും ഉണ്ടാവുക.തൃശ്ശൂർ ജില്ലാ ഭാഗികമായി അടച്ചു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.സാങ്കേതിക വിഭാഗത്തിലേത് ഉൾപ്പെടെ 90% പോലീസുകാരും കോവിഡ് ഡ്യൂട്ടിക്ക് ഇറങ്ങും.കണ്ടെയ്നർ സോണുകളിൽ അടക്കം നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് കൂടുതൽ പോലീസുകാരെ രംഗത്തിറക്കുന്നതെന്ന് ഡിജിപി കൂട്ടിച്ചേർത്തു.
Discussion about this post