ന്യൂഡൽഹി : കൃത്യമായ പ്രത്യയശാസ്ത്രം ഇല്ലാത്തത് കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നത് എന്ന പാർട്ടിയുടെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ്.ആശയപരമായ വ്യക്തത കോൺഗ്രസിന് വളരെ അപകടം ചെയ്യുന്നുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലനിൽപ്പു തന്നെ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.ഇത്രയും ബൃഹത്തായ പാർട്ടിയെ ബന്ധിപ്പിച്ചു നിർത്തുന്ന രണ്ട് രണ്ട് ഘടകങ്ങൾ അവരാണെന്നും ദിഗ്‌വിജയ് സിംഗ് വ്യക്തമാക്കി.
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, യു.പി കോൺഗ്രസ് ലീഡർ ജിതിൻ പ്രസാദ, മിലിന്ദ് ദിയോറ എന്നിങ്ങനെയുള്ള ചില പ്രമുഖ നേതാക്കന്മാരും പാർട്ടിയിലെ വൃദ്ധ നേതാക്കളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ രാജ്യം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്.മധ്യപ്രദേശ് കോൺഗ്രസിലെ സുപ്രധാന നേതാവ് ജോതിരാദിത്യ സിന്ധ്യ നേരത്തെ പാർട്ടി ഉപേക്ഷിച്ച് ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു.











Discussion about this post