കോട്ടയം : മുണ്ടക്കയത്ത് പെൺകുട്ടികൾ ആറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചതിനു പിന്നിൽ ലൈംഗികപീഡനമാണെന്ന് പോലീസിന്റെ കണ്ടെത്തൽ.തുടർന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുണ്ടക്കയം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹേഷ്, അനന്തു, രാഹുൽരാജ് എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം 15 വയസുള്ള രണ്ടു പെൺകുട്ടികൾ മണിമലയാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തു പറഞ്ഞത്.ശേഷം, പെൺകുട്ടികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ പിടികൂടുന്നതിന് പോലീസിനെ സഹായിച്ചത് പെൺകുട്ടികളുടെ മൊബൈൽ ഫോണാണ്.മൊബൈൽഫോൺ പരിശോധനയിൽ പീഡനം നടന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ഒരു വർഷമായി പ്രതികൾ പലയിടത്തും കൊണ്ടു പോയി പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.പ്രതികളുടെ കൂട്ടത്തിലെ നാലാമത്തെയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post