സ്മാര്‍ട് ഫോണുകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് അസ്യൂസ്. വിലകൂടിയ പലഫോണുകള്ക്കും 64 ജിബി വരെയാണ് പൊതുവെ ഇന്റേര്‍ണല്‍ മെമ്മറി. എന്നാല്‍ സ്മാര്‍ട്ഫോണ്‍ ചരിത്രത്തിലാദ്യമായി 256 ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമായി എത്തിയിരിക്കുകയാണ് അസ്യൂസിന്റെ പുതിയ മോഡല്‍.
അസ്യൂസിന്റെ സെന്‍ഫോണ്‍ 2 ഡീലക്സ് സ്പെഷ്യല്‍ എഡീഷനാണ് ചരിത്രം കുറിക്കാനൊരുങ്ങുന്നത്. 256 ജിബി ഇന്റേര്‍ണല്‍ മെമ്മറി തന്നെയാണ് ഫോണിനെ മറ്റുള്ള മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സെന്‍ഫോണ്‍ 2 ഡീലക്സിന്റെ 64 ജിബി 128 ജിബി വേരിയന്റുകളിലും ഫോണ്‍ വിപണിയിലെത്തിയിട്ടുണ്ട്.
സെന്‍ഫോണ്‍ 2 ഡീലക്സ് നാല് ജിബി റാമോട് കൂടിയാണ് എത്തുന്നത്. 2.3 ജിഗാഹെഡ്സ് ക്വാഡ്കോര്‍ ഇന്റല്‍ ആറ്റം സെഡ്3580 സൊക് പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. 13 മെഗാപിക്സല്‍ പിന് ക്യാമറയും അഞ്ച് മെഗാ പിക്സല്‍ മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. 72 ശതമാനം ബോഡി റേഷനോട് കൂടിയ 5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 3000 എം.എ.എച്ച് ബാറ്ററി മികച്ച ബാറ്ററി ബാക്ക് അപ്പ് നല്കുന്നു. 4ജി ഫോണായ സെന്‍ഫോണ്‍ 2 ഡീലക്സ് ആന്‍ഡ്രോയിഡ് 5 ലോലീപോപ്പിലാണ് പ്രവര്‍ത്തിക്കുക.
മുമ്പ് ഇന്ത്യയിലെത്തിയ 64 ജിബി സെന്‍ഫോണ്‍ 2 ഡീലക്സിന് 22,999 രൂപയും 128 ജിബിയ്ക്ക് 29,999 രൂപയുമാണ് വില. എന്നാല്‍ 256 ജിബി സെന്‍ഫോണ്‍ 2 ഡീലക്സിന്റെ വില അറിവായിട്ടില്ല.
Discussion about this post