കോയമ്പത്തൂര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് കോയമ്പത്തൂരില്‍ എത്തും. ഈഷാ പുത്തുണര്‍വ് കോപ്പെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കുന്നതിനാണ് സച്ചിന് എത്തുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ ആരോഗ്യം, കായികം, യോഗ തുടങ്ങിയവയ്ക്കു പ്രധാന്യം നല്കി വിവിധ പരിപാടികളാണ് ഗ്രാമങ്ങളില്‍ നടത്തുന്നത്.
വര്‍ഷംതോറും സംസ്ഥാനത്തെ 2,463 ഗ്രാമങ്ങളില്‍ 852 വോളിബോള്‍, ബാസ്കറ്റ് ബോള്‍ ടീമുകളിലായി പതിനായിരത്തിലേറെപേര്‍ പങ്കെടുക്കുന്നുണ്ട്. 2005-ല്‍ കോയമ്പത്തൂരില്‍ നടന്ന ഗ്രാമോത്സവം പരിപാടിയില്‍ സിനിമാതാരം വിജയ്, 2007-ല്‍ മുഖ്യമന്ത്രി കരുണാനിധി എന്നിവരായിരുന്നു മുഖ്യാതിഥികള്‍.
നിലവില്‍ കബഡി, ബാസ്കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ് മത്സരങ്ങളാണ് നടക്കുന്നത്. അവസാനമത്സരമാണ് സെപ്റ്റംബര്‍ നാലിന് വിഒസി പാര്‍ക്കില്‍ നടക്കുന്നത്. ഇതിനു പുറമേ കബഡി, കില്ലിതണ്ടു, വഴുക്കുമരം കയറല്‍, ഗ്രാമീണ കലാരൂപങ്ങളായ ദേവരാട്ടം, ഒയിലാട്ടം, കരകാട്ടം, പറൈയാട്ടം, കുമ്മി ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ കലാപ്രകടനവും ഉണ്ടാകും.
Discussion about this post