വാഷിങ്ടൺ : ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ യുഎസ് ആലോചിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയത്.ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് അമേരിക്കൻ നിയമജ്ഞർ ചൈനീസ് ബസുകൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.
ചൈനയുടെ രഹസ്യന്വേഷണ വിഭാഗത്തെ പിന്തുണയ്ക്കുന്ന നടപടികളാണ് ഈ ആപ്പുകളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് എന്നാണ് പ്രക്ഷോഭകരുടെ പക്ഷം.വൻ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന് കാണിച്ച് 59 ആപ്പുകൾ നിരോധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനകൾ നിർദ്ദേശിച്ചിരുന്നു.ഇതേത്തുടർന്ന് ഇന്ത്യ നടപ്പിലാക്കിയ ചൈനീസ് ആപ്പ് നിരോധനം മറ്റു രാജ്യങ്ങളും ഏറ്റെടുക്കുകയാണ്.
Discussion about this post