കൊച്ചി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ പ്രവാസി വ്യവസായി ദിലീപ് രാഹുലന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്‌കേസുമായി ബന്ധമെന്ന് ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശാണ് ആരോപണവുമായി രംഗത്തെത്തിയത്. യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ ദിലീപ് രാഹുലന്‍ അതിഥിയെന്ന് എം.ടി രമേശ് തൃശൂരില്‍ അറിയിച്ചു. സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന കരിയര്‍ ആണ് ദിലീപ് രാഹുലനെന്നും ബിജെപി ആരോപിച്ചു.
ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ 2017 സെപ്തംബറിലായിരുന്നു തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയത്. ഈ സന്ദര്‍ശനം സംശയാസ്പ്ദമാണെന്നും ബിജെപി ആരോപിക്കുന്നു. ആ ചടങ്ങിന്റെ സംഘാടകയായി നിറഞ്ഞു നിന്നത് സ്വപ്നാ സുരേഷായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന്‍ കേരളത്തിലെത്തിയതെന്നത് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബിജെപി വ്യക്തമാക്കി.
പസഫിക് കണ്‍ട്രോള്‍ എന്ന ടെക്‌നോളജി സ്ഥാപനത്തിന്റെ ഉടമയും കൊച്ചി സ്വദേശിയുമാണ് ദിലീപ് രാഹുലന്.












