എറണാകുളം;കൊറോണ സമ്പര്‍ക്കവ്യാപനം കൂടുതലായതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സാധ്യത. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്നത്.
സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗ ബാധിതരായ മേഖലകളെ ക്ലസ്റ്റര്‍ കണ്ടെയ്്ന്‍മെന്റ് സോണുകളാക്കിയേക്കും. എറണാകുളം ജനറല്‍ ആശുപത്രി ഹൃദ്രോഗവിഭാഗത്തില്‍ കഴിഞ്ഞ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് കാരണമാകുന്നു.ഇതോടെ ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി, ജനറല്‍ മെഡിസില്‍ വിഭാഗങ്ങള്‍ പൂട്ടി.ഡോക്ടര്‍മാരടക്കം അന്‍പതോളം പേര്‍ ക്വാറന്റീനീല്‍ പ്രവേശിച്ചു. 40 രോഗികളെയും കൂട്ടിരിപ്പുകാരേയും ആശുപത്രിയില്‍ തന്നെ ക്വാറന്റീനിലാക്കി.ഇതോളം ജനറല്‍ ആശുപത്രിയുടെ പ്രവര്ത്തനവും അനിശ്ചിതത്വത്തിലായി.
എറണാകുളം ചെല്ലാനത്ത് രണ്ട് ദിവസത്തെ ഇടവേളയില്‍ ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെണ്ണലയില്‍ ഒരു ദിവസം തന്നെ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവര്‍ 8 പേര്‍. ഇങ്ങിനെ കഴിഞ്ഞ 12 ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത് 59 പേരാണ്. ഇതില്‍ 11 പേരുടെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ സമ്പര്‍ക്കബാധിതരായ ഇടങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്്ന്‍മെന്റ് സോണുകളാക്കി രോഗ ലക്ഷണം ഉള്ളവരില്‍ ആന്റിജന്‍ പരിശോധനയും ഇല്ലാത്തവരില് ആര്‍ടിപിസിയാറും നടത്തി രോഗവ്യാപനം മുന്‍കൂട്ടി തടയലാണ് ലക്ഷ്യം. നഗരസഭവാര്‍ഡുകള്! , ആലുവ, ചെല്ലാനം, കീഴ്്മാട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്്ന്‍മെന്റ് സോണുകളാക്കിയേക്കും. വൈറസ് വ്യാപനം വേഗത്തിലാണെന്നും ട്രിപ്പിള്‍ ലോക്്ഡൗണിലേക്ക് നീങ്ങുകയാണെങ്കില്‍ മുന്നറിയിപ്പുണ്ടാകില്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാര് അറിയിച്ചു.












