കോഴിക്കോട്; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രി അറിയാതെ സെക്രട്ടറിക്ക് പ്രവര്‍ത്തിക്കാനാവില്ല. ശിവശങ്കറിന്റെ വിദേശയാത്രകളും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പങ്കും അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
സ്വപ്നയുടെ നിയമനം നടന്നത് മുഖ്യമന്ത്രി അറിഞ്ഞാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ ബിജെപി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രന് .
സ്വര്‍ണ്ണം കടത്തിയ ബാഗ് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഫോണ്‍കാള്‍ പോയോന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ബ്രിട്ടാസ് ആണ് ഫോണ്‍കോളിന് പിന്നിലെന്ന് ആരോപണങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി പ്രത്യക്ഷമായി തന്നെ ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍ അത്തരത്തിലൊരു ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു അത്തരത്തിലൊരു ഇടപെടലുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥന് അനീഷ് രാജിനെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി ഈ ആരോപണത്തെ നിഷേധിച്ചത്. എന്നാല്‍ അനീഷ് രാജിന്റെ സിപിഎം ബന്ധവും പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയത്തിന്റെ മുനയിലായി. അനീഷ് രാജിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളും ഇയാളുടെ സിപിഎം ബന്ധത്തിന്റെ തെളിവുകളായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തികാട്ടിയിരുന്നു .
Discussion about this post