വുഹാൻ : വുഹാൻ നഗരത്തിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യ വിദഗ്ധരെ പ്രവേശിക്കാൻ അനുവാദം നൽകി ചൈന.ലോകം മുഴുവൻ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടവും കാരണവും അന്വേഷിച്ചാണ് വിദഗ്ധ സംഘം എത്തുന്നത്.ബുധനാഴ്ചയാണ് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലീജിയൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ചൈനയുടെ അശ്രദ്ധയാണ് മഹാമാരിയ്ക്ക് കാരണമെന്ന ലോകരാജ്യങ്ങളുടെ ആരോപണം രൂക്ഷമായപ്പോഴാണ് ഐക്യരാഷ്ട്ര സംഘടന ആരോഗ്യ വിദഗ്ധരെ അയക്കാൻ തീരുമാനിച്ചത്. എന്നാൽ, ചൈന ഇതിനെ ശക്തമായി എതിർത്തിരുന്നു. ദിവസങ്ങൾക്കു മുൻപ് ചൈന ഡാം തുറന്നു വിട്ടതിന്റെ ഫലമായി വുഹാൻ നഗരം ഒന്നടങ്കം വെള്ളത്തിൽ മുങ്ങിയിരുന്നു.തെളിവുകൾ പൂർണ്ണമായും ഇതോടെ നഷ്ടപ്പെട്ടുവെന്നാണ് പശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നത്.ഇതിന് തൊട്ടുപിറകെയാണ് സമ്മതമറിയിച്ചുള്ള ചൈനയുടെ ഔദ്യോഗിക വെളിപ്പെടുത്തൽ.
Discussion about this post