തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ബി എം എസ്. കേസുമായി യൂണിയനിൽപ്പെട്ട ആർക്കും യാതൊരു ബന്ധവുമില്ലെന്ന് ബി എം എസ് സംസ്ഥാന നേതൃത്വം അറിയിച്ചു.
‘ബിഎംഎസിനോ ബന്ധപ്പെട്ട ഏതെങ്കിലും യൂണിയനോ പ്രത്യക്ഷമായോ പരോക്ഷമായോ ഈ കേസിൽ യാതൊരു ബന്ധവുമില്ല. ബിഎംഎസിന്റെ സത്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും’ – ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാജീവൻ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവ് ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പ്രസ്തുത സംഘടനയ്ക്കോ നേതാവിനോ ബിഎംഎസുമായി യാതൊരു ബന്ധവുമില്ലെന്നാണ് സംഘടനയുടെ വിശദീകരണം.
Discussion about this post