തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിൽ വെച്ചെന്ന് സൂചന. പ്രധാന പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഗൂഢാലോചന നടത്തിയത് ഫെദർ ടവർ ഫ്ലാറ്റിലാണെന്നാണ് നിഗമനം. നേരത്തെ റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്ളാറ്റിൽ ഓഫീസ് മുറി വാടകയ്ക്കെടുത്തതും വിവാദമായിരുന്നു.
എഫ്-6 ഫ്ലാറ്റിൽ വെച്ച് പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഇടപാടുകാരുമായി സ്വർണത്തിന്റെ വിലയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന നിർണ്ണയക വിവരമാണ് കസ്റ്റംസിന് ലഭിച്ചത്. മുൻ ഐടി സെക്രട്ടറിയായ ശിവശങ്കരൻ മൂന്ന് വർഷത്തോളം ഈ ഫ്ളാറ്റിൽ താമസിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.
ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റീബിൽഡ് കേരളയുടെ ഓഫീസ് നേരത്തെ വിവാദത്തിലായിരുന്നു. ഇവിടെ ഓഫീസ് മുറി സജ്ജീകരിക്കുന്നതിനായി 88 ലക്ഷം രൂപ ചിലവഴിച്ചതും ചർച്ചയായിരുന്നു.
Discussion about this post