തിരുവനന്തപുരം : ഐടി മേഖലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് ജോലി നേടിയതിനെതിരെ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയേയും മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെയും സംസ്ഥാന സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വപ്ന സുരേഷിനെതിരെ കേസെടുക്കുന്നതുമായി സംബന്ധിച്ച് ഡിജിപിക്ക് കത്തു നൽകിയിട്ടുണ്ടെന്നും ഇനിയും നടപടിയൊന്നും ഉണ്ടാവുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.പോലീസ് സ്വപ്നക്കെതിരെ കേസെടുക്കുകയാണെങ്കിൽ തനിക്ക് മുമ്പ് ക്രിമിനൽ പശ്ചാതലം ഉണ്ടായിരുന്നില്ലായെന്ന് കോടതിയിൽ വാദിക്കാൻ സ്വപ്നയ്ക്ക് കഴിയില്ല.ഈ കേസിൽ സർക്കാർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് നോക്കിനിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post