കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ഏത് അഴിമതിയുടെയും പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസുണ്ടെന്നും ചോദിക്കാൻ പാടില്ല എന്ന് പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യം ആണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. സ്വർണ്ണക്കടത്ത് വിവാദത്തിന്റെ ഭാഗമായി എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് ഷാഫി പറമ്പിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
അസാധാരണ കാലത്തെ അസാധാരണ കൊള്ളക്കെതിരെയുള്ള സമരം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ ഉന്നതരുടെ പേര് പറയാതിരിക്കാനുള്ള പരിശീലനം ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സംഭവത്തിൽ എൻഐഎ അന്വേഷണത്തോടൊപ്പം സിബിഐ അന്വേഷണവും വേണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്
Discussion about this post