കോട്ടയം: കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് എം എൽ എ ക്വാറന്റീനിൽ പ്രവേശിച്ചു. വൈക്കം എം എൽ എ സി കെ ആശയാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ അധ്യാപികയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്നാണ് തീരുമാനമെന്ന് എം എൽ എ അറിയിച്ചു.
അധ്യാപിക വിദ്യാർത്ഥിനിയുടെ വീട്ടിൽ പഠന വിവരം അന്വേഷിച്ച് എത്തിയതിന്റെ പിറ്റേ ദിവസം വിദ്യാർത്ഥിനിക്ക് ടെലിവിഷൻ നൽകുന്ന പരിപാടി ഉണ്ടായിരുന്നു. അതിൽ എം എൽ എയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ എം എൽ എ ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.
പരിപാടിയിൽ പൊലീസുകാരുൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അധ്യാപിക പുസ്തക വിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിൽ നൂറോളം പേർ ഉള്ളതായും എല്ലാവരെയും കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post