കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും കൊച്ചി എൻ ഐ എ പ്രത്യേക കോടതിയിലെത്തിച്ചു. പ്രതികളെ എൻ ഐ എ ഓഫീസിലെത്തിച്ച ശേഷമാണ് ഇപ്പോൾ കോടതിയിൽ എത്തിച്ചിരിക്കുന്നത്. യാത്രാ മദ്ധ്യേ യുവമോർച്ച അടക്കമുള്ള സംഘടനകളുടെ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
വാളയാർ ചെക്ക് പോസ്റ്റ് വഴിയാണ് പ്രതികളെ ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ഇരുവരുടേയും വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് എന്‍ഐഎ സംഘം യാത്ര തുടര്‍ന്നത്. ഏകദേശം 45 മിനിറ്റോളം പരിശോധനക്കായി ഇവിടെ ചെലവഴിച്ചു. തുടര്‍ന്ന് കളമശേരിയിലും ഇടപ്പള്ളിയിലും ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. എന്‍ഐഎ ഓഫീസില്‍ പ്രതിഷേധം ശക്തമായതോടെ പോലീസ് ലാത്തി വീശുന്ന സാഹചര്യമുണ്ടായിരുന്നു.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഞായറാഴ്ച അവധി ദിവസമായിരുന്നിട്ട് കൂടി കോടതി ചേരുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തന്നെയാണ് എൻ ഐ എയുടെ നീക്കം.
Discussion about this post