തിരുവനന്തപുരം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്പേസ് പാർക്ക് പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാകുന്നതായി അറിയിച്ചു.കെ.എസ്.ഐ.ടി.ഐ.എൽ വിഭാഗം പി.ഡബ്ല്യു.സിയ്ക്ക് ഇത് സംബന്ധിച്ച നോട്ടീസ് സർക്കാർ അയച്ചു.സർക്കാർ കൂപ്പേഴ്‌സിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബഹിരാകാശ സാങ്കേതികവിദ്യയിൽ ഗവേഷണം വ്യവസായം എന്നിവയ്ക്കായി പള്ളിപ്പുറത്തെ നോളജ് സിറ്റിയിൽ വരുന്ന പദ്ധതിയാണ് സ്പേസ് പാർക്ക്.ഇതിലേക്ക് രാജ്യാന്തര നിക്ഷേപക ബന്ധങ്ങൾ കൊണ്ടുവരികയായിരുന്നു സ്വപ്നയുടെ ചുമതല.സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയിലേക്ക് നിർദ്ദേശിച്ചത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് കൺസൾട്ടൻസിയാണെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്.












