കോട്ടയം: റഷ്യയിൽ നിന്നും നാട്ടിലെത്തി കൊവിഡ് നിരീകഷണത്തിൽ കഴിയവെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.
പെൺകുട്ടി സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ കുടുംബാംഗങ്ങൾ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ച വരെ കുട്ടി ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകിട്ട് 7 മണിക്ക് ശേഷം പ്രതികരണം ഇല്ലാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
കുട്ടിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.













Discussion about this post