കോഴിക്കോട് : കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64 പേരിൽ, 63 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം മൂലം.തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.ജില്ലയിൽ നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 260 പേരാണ്.
കോഴിക്കോട് ജില്ലയിലെ സ്ഥിതി കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത് 15 പേരാണ്.ഇന്ന് മാത്രം 1956 സ്രവ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കു അയച്ചു.കോഴിക്കോട് ജില്ലയിൽ ആകെ പരിശോധനയ്ക്കു അയച്ചത് 24899 സ്രവ സാമ്പിളുകളാണ്.ഇതിൽ 772 പേരുടെ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്.
Discussion about this post