കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 79 പേരിൽ 74 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ.ഇതിൽ 5 പേർ വിദേശത്തു നിന്നും എത്തിയവരാണ്. ജില്ലയിൽ അതീവ ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കുന്നത്തൂർ, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യപ്രവർത്തകരും ഒരു ബിഎസ്എഫ് ജവാനും ഉൾപ്പെടുന്നു.
നിലവിൽ രോഗംബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളത് 467 പേരാണ്. ഇന്ന് 12 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഇനി നിരീക്ഷണത്തിലുള്ളത് 8,181 പേരാണ്.ഇതിൽ രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ള 4,336 പേരും സെക്കൻഡറി സമ്പർക്കത്തിൽ ഉള്ള 1,604 പേരും ഉൾപ്പെടുന്നുണ്ട്.
Discussion about this post