കൊച്ചി: അറ്റാഷെയുടെ ഗണ്‍മാനെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
സ്വര്‍ണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗണ്‍മാന്‍ മുഖാന്തരമാണ്. സര്‍ക്കാരിന്റെ ഉന്നതന്‍മാര്‍ക്ക് വേണ്ടിയാണ് ഗണ്‍മാന്‍ പ്രതികളെ സഹായിച്ചതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആരോപിച്ചു.
കോണ്‍സുലേറ്റിന് സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതെന്നിരിക്കെ അറ്റാഷെയ്ക്ക് ഗണ്‍മാനെ നിയമിച്ചത് അസ്വഭാവികമാണ്. രാജ്യത്തെ പല വിദേശ അംബാസിഡര്‍മാര്‍ക്ക് പോലും സ്വകാര്യസുരക്ഷയില്ലെന്നിരിക്കെ നേരത്തെ എമിഗ്രേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചയാളെ അറ്റാഷെയോടൊപ്പം വിട്ടത് ഉന്നതരുടെ താത്പര്യമാണ്. എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ സ്വപ്നയുമായ് ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയിലുള്ള സ്വാധീനവും കസ്റ്റംസ്, എമിഗ്രേഷന്‍ ഓഫീസര്‍മാരുമായുള്ള പരിചയവുമാണ് ഗണ്‍മാന്‍ നിയമനത്തിലുള്ള മാനദണ്ഡമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിനെ പോലെ ആഭ്യന്തരവകുപ്പും സ്വര്‍ണ്ണക്കടത്തിന് സഹായിച്ചു. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെവിടെയാണെന്ന് പുറത്തുവരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാവും. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പിടിച്ചാല്‍ സര്‍ക്കാരിന്റെ പങ്ക് കൂടുതല്‍ തെളിഞ്ഞുവരും. മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹം കൈകാര്യം ചെയ്ത രണ്ട് വകുപ്പുകളും രാജ്യദ്രോഹകേസിലെ പ്രതികളെ സഹായിച്ച സ്ഥിതിതിയ്ക്ക് പിണറായി വിജയന്‍ എത്രയും പെട്ടെന്ന് രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













Discussion about this post