കൊച്ചി : ആലുവയിൽ സെൻമേരീസ് പ്രൊവിൻസസിലെ 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട സെൻമേരീസ് പ്രൊവിൻസസിലെ തന്നെ സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.കൊച്ചി പഴങ്ങനാടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സിസ്റ്റർ മരണപ്പെട്ടത്.
കടുത്ത പനിയെ തുടർന്നാണ് സിസ്റ്റർ ക്ലെയറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണ ശേഷമാണ് സിസ്റ്റർ മരിച്ചതു കോവിഡ് ബാധ മൂലമാണെന്ന് കണ്ടെത്താനായത്. തുടർന്ന് സിസ്റ്ററുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇനി 20 കന്യാസ്ത്രീകളുടെ ഫലമാണ് വരാനുള്ളത്.
Discussion about this post