ബെയ്ജിംഗ്: ശ്രീലങ്കയിലെ പുതിയ സര്‍ക്കാരും ചൈനയുമായുളള സൗഹൃദം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയേക്കാള്‍ നിക്ഷേപ-വായ്പാസൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുക ചൈനക്കായിരിക്കും എന്നതാണ് ചൈനയുമായുളള സൗഹൃദം തുടരാന്‍ ശ്രീലങ്കയിലെ പുതിയ സര്‍ക്കാരിനെയും പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. രജപ്കസെയുടെ ഭരണകാലം മുതല്‍ ചൈനയുമായി ശ്രീലങ്കക്ക് നല്ലബന്ധമാണുളളതെന്നും അത് തുടരുമെന്നാണ് പ്രതീക്ഷയെന്നും ഇരുരാജ്യങ്ങളിലെയും ചിലപ്രധാന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നു
രജപക്‌സെയുടെ ഭരണകാലത്ത് അദ്ദേഹം ഇന്ത്യയുമായി സഹകരിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. പക്ഷെ ഹംബന്‍ടോട്ട വിമാനത്താവളം നിര്‍മ്മിക്കുന്നതിനടക്കം ഇന്ത്യയോട് സഹായമാവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയത് തളളിക്കളയുകയും അങ്ങനെ രജപക്‌സെ ചൈനയുമായി അടുക്കകയുമായിരുന്നുവെന്നുമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പത്രങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്. ശ്രീലങ്കയില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ രജപക്‌സയെ പരാജയപ്പെടുത്തി റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും ചൈനയുടെ കാര്യത്തില്‍ രജപക്‌സെയുടെ നിലപാട്തന്നെ പുതിയ സര്‍ക്കാരും തുടരുമെന്നാണ് സര്‍ക്കാരിനോടടുത്ത വൃത്തങ്ങളും നല്‍കുന്ന സൂചന.
Discussion about this post