വാഷിംഗ്ടൺ : അൻപത് മില്യണിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തി അമേരിക്ക രോഗനിർണയത്തിൽ ലോകത്ത് ഒന്നാമതാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.12 മില്യൺ ജനങ്ങളുടെ പരിശോധന പൂർത്തീകരിച്ച് ഇന്ത്യയാണ് രണ്ടാം സ്ഥാനത്തെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ചൈനയെ ലോകം മുഴുവൻ വൈറസ് വ്യാപിക്കുന്നതിന് ട്രംപ് കുറ്റപ്പെടുത്തി.വളരെ അപകടകരമായ ഈ രോഗാണുവിനെ ചൈന വിട്ടു പുറംലോകത്തേക്ക് വ്യാപിക്കാൻ ചൈന അനുവദിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഹൂസ്റ്റണിലെ അല്ലാതെ, അമേരിക്കയിലെ മറ്റ് ചൈനീസ് എംബസികളും അടച്ചു പൂട്ടാൻ ആലോചിക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചു.
Discussion about this post