തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് വിവാദത്തിനിടെ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാർശ. പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ നൽകി. എം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്ന് സമിതി കണ്ടെത്തി. ശിവശങ്കര്‍ ചട്ട ലംഘനം നടത്തിയതായും സമിതി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം മാത്രമല്ല ശിവശങ്കറിനെതിരായ തെളിവ് എന്ന ആരോപണത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ട്.
കൂടാതെ സ്വർണ്ണക്കടത്ത് കസ്റ്റംസ് പിടുകൂടുമെന്നായപ്പോൾ ശിവശങ്കരനുമായി ബന്ധപ്പെട്ട സ്വപ്നയ്ക്ക് അദ്ദേഹത്തിൽ നിന്നും സഹായം ലഭ്യമായോ എന്ന കാര്യത്തിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post