ഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിന് അഭിമാനമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗസ്റ്റ് അഞ്ചിന് നടക്കാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിലാസ്ഥാപന ചടങ്ങോടെ അയോദ്ധ്യ ഇന്ത്യയ്ക്കും ലോകത്തിനും അഭിമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയ്ക്കും ലോകത്തിനും അയോദ്ധ്യ അഭിമാനമാകും. ശുചിത്വത്തിനാണ് ഏറ്റവും പ്രധാന്യം നല്‍കുക. അയോദ്ധ്യയുടെ അച്ചടക്കം ലോകത്തെ ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരമാണിത്.” യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നേതാക്കള്‍, സംസ്ഥാന മന്ത്രിമാര്‍, ക്ഷേത്രത്തിലെ പ്രധാനികള്‍, ആര്.എസ്.എസ് മേധാവി തുടങ്ങിയ 200 ഓളം പേര് പങ്കെടുക്കും. ശിലാസ്ഥാപന ചടങ്ങ് ഉച്ചയ്ക്ക് 12:15 നോട് കൂടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിന് ശേഷം മാത്രമെ ക്ഷേത്ര നിര്‍മാണം ഔദ്യോഗികമായി ആരംഭിക്കും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് രാജ്യമെങ്ങും ദീപാവലിക്ക് സമാനമായി ആഘോഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
തുടര്‍ന്ന് ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യോഗി ആദിത്യനാഥ് ക്ഷ്രേത്ര ട്രസ്റ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. കൊറോണ വെെറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചടങ്ങില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
Discussion about this post