ഡൽഹി : കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയൊന്നാം വാർഷികത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ഇരുവരും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിൽ സായുധസേനകൾക്ക് ആശംസകൾ നേർന്നു.
കാർഗിലിൽ ജീവ ത്യാഗം ചെയ്ത സൈനികരുടെ ഓർമ്മകൾ തലമുറകൾക്ക് പ്രചോദനം നൽകുന്നതാണെന്നും, അവർക്കു മുന്നിൽ ശിരസ്സു കുനിക്കുന്നു എന്നും അമിത് ഷാ ട്വിറ്ററിൽ ഹിന്ദിയിൽ കുറിച്ചു.അസാധാരണമായ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മകൾ ഭാരതത്തിന്റെ അഭിമാനമായ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് രാജ്നാഥ് സിംഗ് എഴുതി.സായുധസേനകളുടെ ധൈര്യവും രാജ്യസ്നേഹവും ഇന്ത്യയുടെ സുരക്ഷിതത്വം ഊട്ടിയുറപ്പിച്ചിരിക്കുന്നു എന്നും പ്രതിരോധമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Discussion about this post