ജിതിന്‍ ജേക്കബ് In Facebook
ഏറ്റവും നികൃഷ്ടമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ വികൃതമായ മുഖം ഇന്ന് നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു.
വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളുടെ കാലത്ത് കോവിഡിനെ കുറിച്ച് നൂറുകണക്കിന് തെറ്റായ കാര്യങ്ങള്‍ ആണ് നമ്മുടെ ചുറ്റും പ്രചരിക്കുന്നത്.
ശാസ്ത്രീയമായി കാര്യങ്ങളെ വിലയിരുത്തേണ്ടതിന് പകരം ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുകയാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങളില്‍ അടക്കം.
ഇന്ന് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ Abhilash G Nair Manathanathu ന്റെ ഒരു പോസ്റ്റ് കണ്ടു. ഒരു മുഖ്യധാരാ മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ് വിഷയം. വാര്‍ത്തയില്‍ പറയുന്നത് കോവിഡ് ബാധിച്ച ആള്‍ നടന്നു പോയ വഴിയില്‍ വേറെ ആരും കടന്നു പോകാതിരിക്കാന്‍ ഒരു കുട്ടി കാവല്‍ നിന്നു എന്നതാണ്.
പോസ്റ്റില്‍ പറയുന്നത് ‘ കോവിഡ് ബാധിച്ച ഒരാള്‍ നടന്നുപോയ വഴിയില്‍ വൈറസ് നിലനില്ക്കുമെന്നത് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വിവരക്കേടാണ്. അതും വായുസഞ്ചാരമുള്ള തുറന്ന പ്രദേശം.
സര്‍ക്കാര്‍ എല്ലാ ദിവസവും അരമണിക്കൂര്‍ സമയമെങ്കിലും പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയത അകറ്റാന്‍ നീക്കിവയ്ക്കണം.ഇല്ലെങ്കില്‍ ഇത് പോലെയുള്ള വിവരക്കേടുകള്‍ ഇനിയും ഉണ്ടാകും.
യുക്തിരഹിതമായ ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഒരു പരിധി വരെ ഇന്നലെ കോട്ടയം മുട്ടമ്പലത്ത് കോവിഡ് ബാധിതന്റെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാനുള്ള എതിര്‍പ്പിന് കാരണമാകുന്നതും’.
ശരിക്കും പോസ്റ്റില്‍ പറഞ്ഞത് ശരിയാണ് എന്നാണ് എനിക്കും തോന്നിയത്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തോടുള്ള ദ്രോഹം കൂടിയാണ്.
ഇത് ശ്രദ്ധയില്‍ പെടുത്തുവാന്‍ ഈ പത്രത്തിന്റെ എഡിറ്റോറിയല്‍ ഡെസ്‌കില്‍ വിളിച്ചു. കാര്യങ്ങള്‍ പറഞ്ഞു, എല്ലാം കേട്ടിട്ട് ഞാന്‍ പറഞ്ഞ വാദങ്ങള്‍ ഖണ്ഡിക്കാന്‍ തയാറാകാതെ ഫോണ്‍ വെച്ചു.
വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും ഈ വിഷയത്തിന്റെ ശാസ്ത്രീയ വശം അറിയില്ല. നമ്മള്‍ പറയുന്നത് തെറ്റാണ് എങ്കില്‍ അത് അങ്ങനെ അല്ല, ഞങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് ശരി അല്ലെങ്കില്‍ റിപോര്‍ട്ടറോട് ചോദിച്ചിട്ട് മറുപടി തരാം എന്നൊക്കെയാണ് സാധാരണ ഡെസ്‌കില്‍ നിന്ന് പറയാറ്.
ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ഈ സംഭാഷണം അവസാനിച്ചു എങ്കിലും ഫോണ്‍ disconnect ആയിരുന്നില്ല. ഫോണില്‍ അതുവരെ സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ അവിടെ വേറെ ആരോടോ പറയുന്നത് കേട്ടു ‘ കോവിഡ് ബാധിച്ച ഒരു രോഗി നടന്നു പോയ ഒരു വഴി ഒരു പയ്യന്‍ അടച്ചു, അതിനെ എന്തിനാണ് പ്രശംസിക്കുന്നത് ‘ എന്നാണത്രെ ഞാന്‍ ഫോണിലൂടെ ചോദിച്ചത് !
ശരിക്കും ഞെട്ടിപ്പോയി. ഞാന്‍ ആലോചിക്കുക ആയിരുന്നു ഇതുപോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഏത് തരത്തിലാകും എത്തിക്കുക എന്ന്. ശരിക്കും മാധ്യമ പ്രവര്‍ത്തനം ആണോ അതോ മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ വാര്‍ത്തകള്‍ സൃഷ്ട്ടിക്കലാണോ ഇക്കൂട്ടര്‍ ചെയ്യുന്നത്?
കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പിടിമുറുക്കി എന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടന പറയുകയുണ്ടായി. നമ്മള്‍ പേടിക്കേണ്ടത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അല്ല, അതിലും വലിയ തീവ്രവാദികള്‍ നമ്മുടെ നാട്ടിലുണ്ട്, മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തില്‍. ഇക്കൂട്ടര്‍ തോക്കെടുക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പുഴുത്ത ജന്മങ്ങളാണ് ഇവറ്റകള്‍.
കേരളം ഭയക്കേണ്ടത് ഈ നാലാം കിട പാപ്പരാസികളെ ആണ്. വാര്‍ത്തകള്‍ ഉണ്ടാക്കി രസിക്കുന്ന നികൃഷ്ട ജന്മങ്ങളെ..
https://www.facebook.com/jithinjacob.jacob/posts/3069882949748156
Discussion about this post