കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മുതലാണ് ചോദ്യംചെയ്യൽ ആരംഭിക്കുക.ഇന്നലെ മൊത്തം ഒമ്പതര മണിക്കൂർ ആയിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്.എൻഐഎ ദക്ഷിണേന്ത്യ മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു മാരത്തോൺ ചോദ്യം ചെയ്യൽ.
ശിവശങ്കറിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉള്ളതായാണ് സൂചന ലഭിക്കുന്നത്.പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സിസിടിവി ദൃശ്യങ്ങളും മറ്റു പ്രതികളുടെ മൊഴികളും താരതമ്യം ചെയ്തു പരിശോധിച്ച് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് നീങ്ങാനാണ് എൻഐഎയുടെ തീരുമാനം.
Discussion about this post