മനുഷ്യരില്‍ സര്‍വസാധാരണയായി കണ്ടു വരുന്ന ഒരു പ്രശ്നമാണ് തലവേദന. ലോകത്ത് 70 മില്യന്‍ പേര് വിട്ടുമാറാത്ത തലവേദന അനുഭവിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തലവേദന കലശലാകുമ്പോള്‍ ഏതെങ്കിലും ഒരു വേദന സംഹാരി കഴിക്കുകയാണ് മിക്കവാറും എല്ലാവരും ചെയ്യുക. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ തലവേദനയ്ക്ക് തടയിടാം. അതിനുള്ള ഏറ്റവും നല്ല വഴിയാണ് ഭക്ഷണം ക്രമീകരിക്കുക എന്നത്. ഭക്ഷണ ക്രമത്തില്‍ അല്പം മാറ്റം വരുത്തിയാല്‍ , ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ , സാധാരണ കാണാറുള്ള തലവേദനകള്‍ ഒഴിവാക്കാനാകും.
മൈഗ്രേന്
തല പൊളിഞ്ഞു പോകുന്ന വേദനയാണ് മൈഗ്രേന് മൂലം ഉണ്ടാകുന്നത്. തലയുടെ ഒരു വശത്താണു വേദന വരുന്നത്. പിന്നീട് വേദന കൂടി ഛര്‍ദ്ദിക്കുകയും ചെയ്യും. വിറ്റാമിന്‍ ബി2 അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ 48 ശതമാനം വരെ മൈഗ്രേന് കുറയ്ക്കാനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ ചയാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഊര്‍ജ്ജം സംരക്ഷിക്കുന്നതിന് തലച്ചോറിന്റെ പേശികളെ സഹായിക്കുന്നതിനും വിറ്റാമിന്‍ ബി2 അടങ്ങിയ ഭക്ഷണത്തിനു കഴിയും.
കടല, കൂണ് , ശതാവരി, കൊഴുപ്പു കുറഞ്ഞ പാല് എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഹോര്‍മോണ്‍ സംബന്ധിയായ തലവേദന
മൈഗ്രേന് പോലെ തന്നെ തലയുടെ ഒരു വശത്താണ് ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന തലവേദനയും അനുഭവപ്പെടുന്നത്. സ്ത്രീകള്‍ക്ക് തലവേദന ഉണ്ടാകാനുള്ള പ്രധാന കാരണം ഈസ്ട്രജന് എന്ന ഹോര്‍മോണാണ്. ആര്‍ത്തവം ഉണ്ടാകുന്നതിന് മുന്‍പ് തലവേദന അനുഭവപ്പെടാനുള്ള കാരണം ഈസ്ട്രജന്റെ അളവ് കുറയുന്നതു കാരണമാണ്. നിങ്ങള്‍ക്ക് എല്ലാ മാസവും തലവേദന അനുഭവപ്പെടാറുണ്ടെങ്കില്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
ചീര, പഴം, മധുരക്കിഴങ്ങ്, എള്ള്, സൂര്യകാന്തിക്കുരു എന്നിവയില്‍ നിന്നും ശരീരത്തിനാവശ്യമായ മാഗ്നീഷ്യം ലഭിക്കും.
ടെന്‍ഷന്‍ കാരണമുള്ള തലവേദന
നിങ്ങളുടെ തലയെ ഞെരുക്കുന്നതു പോലെയുള്ള വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ടെന്‍ഷന്‍ കാരണമുള്ള തലവേദനയാണ്. ആരോഗ്യമുള്ള രക്തകുഴലുകള്ക്കും ഊര്‍ജ്ജോത്പാദനത്തിനും കോഎന്‍സൈം ക്യൂ10 ആവശ്യമാണ്. പ്രതിദിനം നിങ്ങളുടെ ശരീരത്തിന് 101 മില്ലിഗ്രാം കോഎന്‍സൈം ക്യൂ10 മൂന്നു പ്രാവശ്യമായി ലഭിക്കണം.
കോളിഫ്ലവര്‍ , മുട്ട, ചൂരമീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിനാവശ്യമായ കോഎന്‍സൈം ക്യൂ10 ലഭിക്കും.
ജലദോഷം അല്ലെങ്കില്‍ പനി
പനിയോ ജലദേഷമോ മറ്റോ വരുമ്പോള്‍ തലവേദനയും പതിവാണ്. പനിയും ജലദോഷവും മറ്റും വരുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് തലവേദന അനുഭവപ്പെടുന്നതിന് കാരണം.
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന മുന്തിരി, തണ്ണിമത്തന് , വെണ്ണപ്പഴം, സ്ട്രോബറി, കൈതച്ചക്ക എന്നിവയില്‍ ഒന്നെങ്കിലും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തില്‍ ജലാംശം നിലനിര്ത്തുത എന്നതു തന്നെയാണ് പ്രധാനമെന്ന് ഓര്‍ക്കുക.
തലവേദന കുറയാന്‍ ചുക്ക് കാപ്പി
മൈഗ്രേന് അടക്കമുള്ള തീവ്രവേദന അനുഭവപ്പെടുന്ന തലവേദനകള്‍ക്ക് ചുക്ക് കാപ്പി വളരെ ഫലപ്രദമായ മരുന്നാണ്. ചുക്ക് ഇട്ട് പത്ത് മിനിട്ട് തിളപ്പിച്ച് ദിവസവും മൂന്നു നേരം കുടിക്കുന്നത് നല്ലതാണ്. ഉണങ്ങിയ മുന്തിരി, പുതിന ഇല, ഗ്രീന്‍ ടീ എന്നിവ ടെന്‍ഷന്‍ അകറ്റുന്നതിനു സഹായിക്കും. ഉണങ്ങിയ മുന്തിരി 5 എണ്ണം, ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ടീസ്പൂണ്‍ പുതിനയില എന്നിവ 4 കപ്പ് വെള്ളവും ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക. തലവേദന ശമിക്കുന്നതുവരെ ഈ വെള്ളം കുടിക്കുക.
Discussion about this post