കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കുമെന്ന് എൻ ഐ എ കോടതിയിൽ വ്യക്തമാക്കി. ഇത് സ്ഥാപിക്കാൻ അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കി. അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയാണ് കേസ് ഡയറി ഹാജരാക്കിയത്. എൻ ഐ എക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് കോടതിയില്‍ ഹാജരായത്.
നേരത്തെ, കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതി ആരാഞ്ഞിരുന്നു. കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ചോദ്യം ഉന്നയിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കേസ് ഡയറിയാണ് എൻ ഐ എ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
എന്നാൽ കേസിൽ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. എൻ ഐ എക്ക് രാഷ്ട്രീയ താത്പര്യമാണെന്നും സ്വപ്ന സുരേഷ് വാദിച്ചു. കേസിൽ അന്വേഷണം ആദ്യം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന കോടതിയിൽ അറിയിച്ചു.
Discussion about this post