വാഷിംഗ്ടൺ : അമേരിക്കയിൽ ഔദ്യോഗികമായി ടിക് ടോക് വിചാറ്റ് എന്നിവ നിരോധിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി ഇതിന്റെ രേഖകളിൽ ഒപ്പുവച്ചു. ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും നേരെ ഉയർന്ന ഭീഷണി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡണ്ടിന്റെ ഈ നീക്കം. ചൈനീസ് ആപ്പുകൾ ചാരപ്പണി നടത്തുന്നതിന് ശക്തമായ തെളിവുകൾ ലഭ്യമാണ്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ട ഇന്ത്യ ടിക്ടോക്ക് അടക്കം 106 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന്റെ വെളിച്ചത്തിലാണ് യു.എസ് ഈ നടപടിയെടുത്തത്.ഈ നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ.പ്രസിഡണ്ട് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഓർഡർ 45 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.
Discussion about this post