മൂന്നാർ : രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘം കൂടി കേരളത്തിലേക്ക് പുറപ്പെട്ടു.കനത്തമഴയിൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായതോടെയാണ് കൂടുതൽ സംഘങ്ങളെ കേന്ദ്രം നിയോഗിച്ചത്.
20 വീടുകളിലെ 53 പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചനകൾ. കനത്ത പ്രതികൂല സാഹചര്യത്തിലും ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.ദുരന്തനിവാരണ സേനയുടെ ഹെലികോപ്റ്ററും പ്രത്യേക സംഘവും അടക്കം നിലവിൽ ആറു സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്.രാജമല പെട്ടിമുടി സെറ്റിൽമെന്റിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടാകുന്നത്.കണ്ണൻ ദേവൻ തോട്ടത്തിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ.
Discussion about this post