പുടിൻ മോസ്കോ : കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ച വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റഷ്യൻ പ്രസിഡന്റ് സന്ദേശം അയക്കുകയായിരുന്നു. വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പിന്തുണ നൽകിയതോടൊപ്പം അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
കരിപ്പൂരിലെ വിമാനാപകടത്തിൽ രണ്ടു പൈലറ്റുകളുൾപ്പെടെ മരിച്ചത് 18 പേരാണ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ 23 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇതിൽ മൂന്ന് പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു.
Discussion about this post