കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡൽഹിയിലെ ഡിജിസിഎ ലാബിൽ പരിശോധനയ്ക്ക് അയച്ചു.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറലായ അരുൺകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നും കണ്ടെടുത്ത രേഖകൾ ഡിജിസിഎയുടെ കൈവശമുണ്ടെന്നും വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ സാധിക്കുകയുള്ളൂവെന്നും പിന്നീട് അരുൺ കുമാർ കൂട്ടിച്ചേർത്തു.
കോഴിക്കോട് വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായതിനാൽ അന്താരാഷ്ട്ര വ്യോമയാന സ്ഥാപനങ്ങൾക്ക് അന്വേഷണത്തിൽ തങ്ങളെ സഹായിക്കാൻ കഴിയുമെന്ന് ഡിജിസിഎയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേരാണ് മരണപ്പെട്ടത്.
Discussion about this post