കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. പള്ളിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ഹാജരാകാൻ കോടതി അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി.
വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യത്തിനെതിരെ കോടതി രൂക്ഷമായ പ്രതികരണം നടത്തി. ഒന്നെങ്കില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്ന് സര്‍ക്കാര്‍ ആവശ്യം തള്ളികൊണ്ട് കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നു. എന്നാൽ പള്ളികൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതോടെയാണ് ഹൈക്കോടതി കേന്ദ്ര സേനയെ വിളിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത തേടിയത്.
Discussion about this post