തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ കോവിഡിന്റെ അതിവ്യാപനം റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് 63 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ, ജയിലിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. ഇന്ന് 163 പേരിൽ പരിശോധന നടത്തിയപ്പോഴാണ് 63 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 101 പേർക്ക് രോഗം കണ്ടെത്തിയിരുന്നു.പൂജപ്പുര സെൻട്രൽ ജയിലിൽ ഇനിയും 850-ൽ അധികം പേർക്ക് കോവിഡ് പരിശോധന നടത്താനുണ്ട്.അതിനു ശേഷം, മാത്രമേ രോഗബാധിതരുടെ കൃത്യമായ എണ്ണം വ്യക്തമാകൂ.
Discussion about this post