തിരുവനന്തപുരം : പമ്പാനദിയിലെ മണൽ കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്.വിജിലൻസിന്റെ പല്ല് അടിച്ചു കൊഴിച്ചു സർക്കാർ ഏതു കൊള്ളക്കും കുട പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.പമ്പ- ത്രിവേണിയിലെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ രണ്ടു വർഷമായി സർക്കാർ എടുത്തിട്ടില്ല.
വിരമിക്കുന്നതിന് തലേദിവസമാണ് മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും നിലയ്ക്കലിൽ പോയി സ്വകാര്യവ്യക്തിക്ക് മണ്ണ് കൊടുക്കാനുള്ള നടപടി സ്വീകരിച്ചത്.അഴിമതിയല്ലെങ്കിൽ പിന്നെ ഇത് എന്താണെന്നും ചെന്നിത്തല ചോദിച്ചു.വിജിലൻസ് മേധാവിക്ക് കത്ത് നൽകിയത് ഇത് അന്വേഷിക്കാനാണ്.അല്ലെങ്കിൽ, താൻ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Discussion about this post