മനാമ : രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ എടുത്തുമാറ്റി ബഹ്റൈൻ.രാജ്യത്ത് എത്തുമ്പോൾ വിമാനത്താവളത്തിൽ നടത്തുന്ന പിസിആർ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ഇനിമുതൽ ക്വാറന്റൈൻ ആവശ്യമില്ല.
പത്ത് ദിവസത്തെ നിരീക്ഷണത്തിൽ കഴിഞ്ഞ യാത്രക്കാരിൽ, 0.2 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായതെന്ന് കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്നാണ് ദേശീയ ആരോഗ്യ സമിതിയുടെ പുതിയ തീരുമാനം.യാത്രക്കാർ കോവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്ന നിബന്ധനയും ബഹ്റൈൻ വച്ചിട്ടില്ല.
Discussion about this post