കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷൻ വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി നിന്നവര്‍ ആരൊക്കെയാണെന്നും കമ്മീഷന്‍ തുക ആരെല്ലാമാണ് കൈപറ്റിയതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നാലരക്കോടിയോളം രൂപ കമ്മീഷന്‍ ഇനത്തില്‍ പോയിട്ടുണ്ടെന്നാണ് വിവരം. 20 കോടിരൂപയുടെ പദ്ധതിക്ക് പതിനഞ്ചര കോടി രൂപയെ ഉള്ളുവെന്നാണോ? സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇത്രയും ഭീമമായ തുക കമ്മീഷന്‍ ഇനത്തില്‍ പോയി എന്ന് പറയുന്നത് അന്വേഷണം നടത്തേണ്ട വസ്തുതയാണെന്ന് സുരേന്ദ്രൻ ആവർത്തിച്ചു.
ഒരു കോടി രൂപയാണ് തനിക്ക് കമ്മീഷനായി ലഭിച്ചതെന്നാണ് സ്വപ്‌ന പറയുന്നത്. ബാക്കി മൂന്ന് കോടി കമ്മീഷൻ ആര്‍ക്കാണ് പോയതെന്നും അന്വേഷിക്കേണ്ട വസ്തുതയാണ്. ബാക്കിവരുന്ന കൈക്കൂലി പോയിരിക്കുന്നത് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടയാളുകള്‍ക്കാണ്. ഈ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യം എന്താണെന്നും അദ്ദേഹം ആരാഞ്ഞു.
ഞെട്ടിക്കുന്ന വിവരങ്ങളാണ് വിദേശത്തെ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് വെർച്വൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post