കൊല്ലം : സ്വർണ്ണനത്തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറുലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വിഷ്ണു വിജയനെതിരെ പോലീസ് കേസെടുത്തു.പ്രമുഖ ജ്വല്ലറി മാനേജരടക്കമുൾപ്പെട്ട സ്വർണ്ണ തട്ടിപ്പു കേസിൽ യുവതി രണ്ടാം പ്രതിയായിരുന്നു.
കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടുത്താമെന്നും വാഗ്ദാനം ചെയ്ത് വിഷ്ണു യുവതിയിൽ നിന്നും ആദ്യം അഞ്ച് ലക്ഷം രൂപ കൈപ്പറ്റി.പിന്നീട് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണും കൂടെ വാങ്ങിച്ചെടുത്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.ഈ പണം ഉപയോഗിച്ച് ഇയാൾ കാർ വാങ്ങിയെന്നും പരാതിയിൽ യുവതി വെളിപ്പെടുത്തുന്നു.കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post