കോയമ്പത്തൂർ : നഗരത്തിൽ പെൺവാണിഭത്തിനായി തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ പോലീസുകാർ സാഹസികമായി രക്ഷപ്പെടുത്തി.തട്ടിക്കൊണ്ടുവന്ന് ഹോട്ടലിലെ രഹസ്യ മുറിയിൽ താമസിപ്പിച്ചിരുന്ന 22 വയസ്സുള്ള യുവതിയെയാണ് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, കോയമ്പത്തൂർ ഊട്ടി റോഡിലെ ശരണ്യ ഹോട്ടലിൽ നടത്തിയ തിരച്ചിലിൽ കർണാടകക്കാരിയായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതിനിടെയാണ് ചുവരിൽ പതിപ്പിച്ചിരുന്ന കണ്ണാടി കണ്ട്, കൂട്ടത്തിലെയൊരു പോലീസുകാരന് സംശയം തോന്നുന്നത്.തുടർന്ന് കണ്ണാടി മാറ്റിയപ്പോൾ ഒരാൾക്ക് നൂഴ്ന്നിറങ്ങാൻ മാത്രം വലിപ്പമുള്ള ദ്വാരം കണ്ടെത്തി. അതിലൂടെ നോക്കിയപ്പോൾ ഇടുങ്ങിയ മുറിയിൽ ഒരു ചെറിയ കട്ടിലിൽ പെൺകുട്ടി ഇരിക്കുന്നത് പോലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.പെൺകുട്ടിയെ പുറത്തിറക്കി ചോദിച്ചപ്പോൾ ദിവസങ്ങൾക്കു മുമ്പ് കർണാടകയിൽ നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് വ്യക്തമായി.സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാരൻ മഹേന്ദ്രനെയും റൂം ബോയ് ഗണേശിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post