തുടർച്ചയായ രണ്ടാം തവണയും ചൈനീസ് എയർസ്പേസിലേക്ക് അതിക്രമിച്ചു കടന്ന് അമേരിക്കൻ ചാരവിമാനങ്ങൾ.ബുധനാഴ്ച അമേരിക്കൻ യുദ്ധവിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തുമ്പോഴാണ് യു.എസിന്റെ യു-2 വിമാനം ചൈനയുടെ എയർസ്പേസിലേക്ക് അതിക്രമിച്ചു കയറിയത്.രണ്ടാം തവണയും ദക്ഷിണ ചൈന കടലിനു മുകളിലൂടെ അമേരിക്കൻ ചാരവിമാനങ്ങൾ പറന്നത് തീർത്തും പ്രകോപനകരമാണെന്ന് ചൈന അഭിപ്രായപ്പെട്ടു.
ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംഭവത്തിൽ കടുത്ത രോഷം പ്രകടിപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം, യു.എസിന്റെ ആർസി-135 എസ് വിമാനം ചൈനീസ് എയർസ്പേസിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.അതിനു പിന്നാലെയാണ് രണ്ടാം തവണയും ചൈനയെ നിരീക്ഷിക്കാൻ അമേരിക്കൻ ചാരവിമാനമെത്തിയത്.അമേരിക്കയുടെ ഈ കടന്നുകയറ്റം ചൈനയുടെ സൈനിക അഭ്യാസങ്ങളെയും പരിശീലന പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ വു ക്വിയാൻ അറിയിച്ചു.
Discussion about this post