കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥത്തിന്റെ ഭാരം 576 ഗ്രാം ആണെന്ന് കസ്റ്റംസ് കണ്ടെത്തി. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തി 250 പാക്കറ്റുകള്‍ ആണ് ആകെ വന്നത്. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ജൂൺ 25ന് യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റിലേക്ക് എത്തിയ 32 പെട്ടികളെക്കുറൈച്ചാണ് ദുരൂഹത നിലനിൽക്കുന്നത്. ഇവയിൽ രണ്ടെണ്ണം ജീവനക്കാരുടെ മുന്നില്‍വച്ചു പൊട്ടിച്ചിരുന്നു. ഇവയിൽ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത്. ബാക്കി 30 എണ്ണം പൊട്ടിക്കാതെ സി ആപ്റ്റിലെ പുസ്തകങ്ങള്‍ കൊണ്ടുപോകുന്ന അടച്ചുമൂടിയ വണ്ടിയില്‍ മലപ്പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.
മലപ്പുറത്തേക്കു കൊണ്ടുപോയ 30 പെട്ടികളില്‍ മതഗ്രന്ഥങ്ങള്‍ക്കു പുറമേ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിന്റെ നിര്‍ദേശം അനുസരിച്ചാണ് തങ്ങൾ പ്രവര്‍ത്തിച്ചതെന്നാണ് സി ആപ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.
Discussion about this post