തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഇന്ന് എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തും.കഴിഞ്ഞ വർഷം ജൂൺ ഒന്നുമുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പൊതുഭരണ വകുപ്പ് പ്രതികരിച്ചതോടെ, ആവശ്യമുള്ള ദൃശ്യങ്ങൾ നേരിട്ടെത്തി പരിശോധിക്കാനാണ് ദേശീയ അന്വേഷണ ഏജൻസി വരുന്നത്.നേരിട്ട് പരിശോധനയ്ക്ക് വരുന്ന കാര്യം അന്വേഷണ സംഘം പൊതുഭരണ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post