തിരുവനന്തപുരം : ബംഗളൂരു മയക്കുമരുന്ന് കേസ് സംസ്ഥാന നാർക്കോട്ടിക് സെൽ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോട് അന്വേഷണം പ്രഖ്യാപിക്കാനും ചെന്നിത്തല ആവശ്യപ്പെട്ടു.കേരളം മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, ഭരണത്തിൻ കീഴിൽ മയക്കുമരുന്ന് ലോബി അരങ്ങ് തകർക്കുകയാണ് എന്നും ആരോപിച്ചു.കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയ്ക്ക് കേസുമായുള്ള ബന്ധത്തേക്കുറിച്ചുള്ള വിവാദത്തിനിടയിലാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന.
കോൺഗ്രസ് ഓഫീസ് തകർക്കാൻ എന്തിനാണ് മുഖ്യമന്ത്രി അണികൾക്ക് നിർദ്ദേശം നൽകുന്നതെന്ന് ചോദിച്ച ചെന്നിത്തല കോൺഗ്രസിന്റെ 143 ഓഫീസുകൾ തകർന്നെന്നും പറഞ്ഞു.വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കടക്കം പങ്കുണ്ടെന്നും വെഞ്ഞാറമൂട് കേസിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post