ഇസ്ലാമാബാദ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനു (ഐഎസ്) പാക്കിസ്ഥാനിലും നിരോധനം. ഐക്യരാഷ്ട്ര സംഘടന നിരോധിച്ച ഐഎസിലെ ഭീകരരുടെ സാന്നിധ്യം പാക്കിസ്ഥാനിലുണ്ടെന്ന ആരോപണം പാക്കിസ്ഥാന് സ്ഥിരമായി നിഷേധിച്ചുവരുന്നതിനിടെയാണു നിരോധനം ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്.
പാക്ക്-അഫ്ഗാന് അതിര്‍ത്തിയില്‍ താലിബാന് ദുര്‍ബലമായതോടെ അവിടേക്ക് ഐഎസ് ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.അതിനിടെ, മധ്യപാക്കിസ്ഥാനില്‍ താലിബാന് ചാവേര്‍ എന്നു സംശയിക്കുന്ന ഒരാള്‍ സ്വന്തം വസതിയില്‍ പൊലീസ് പരിശോധനയ്ക്കിടെ സ്വയം പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ഇയാളുടെ ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ടു.
Discussion about this post