പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ രാജ്യം എത്രയും പെട്ടെന്ന് കർശന നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും.2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും 2016 ലെ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെയും കുറ്റവാളികളെ സംരക്ഷിച്ചു നിർത്താതെ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യയും യു.എസും സംയുക്തമായി പ്രസ്താവിച്ചു.17 -മത്തെ ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സമിതി യോഗത്തിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒളിഞ്ഞും തെളിഞ്ഞും തീവ്രസംഘടനകളെ സഹായിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ.അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കർ-ഇ -ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്‌ബുൾ മുജാഹിദീൻ എന്നീ തീവ്രസംഘടനകളെയുൾപ്പെടെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണമെന്ന് അമേരിക്കയും ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.ഭീകരവാദികളെ ഇനി ഭീകരവാദ പ്രവർത്തനങ്ങൾ ചെയ്യാൻ അനുവദിക്കാത്ത തരത്തിലുള്ള സുസ്ഥിരമായ നടപടികൾ പാകിസ്ഥാൻ എല്ലാ ഭീകരസംഘടനകൾക്കെതിരെയും എടുത്തേ മതിയാകൂവെന്ന് ഇരുരാജ്യങ്ങളും വിശദമാക്കി.
Discussion about this post