നുണകളും കെട്ടുകഥകളും പറയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി കെ ടി ജലീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇങ്ങനെ വെളിപ്പെടുത്തിയത്. പറയേണ്ടത് പറഞ്ഞും മറച്ചു വെക്കേണ്ടത് മറച്ചു വെച്ചും ആണ് ധർമ്മ യുദ്ധങ്ങൾ വിജയിച്ചിട്ടുള്ളത്. പറയേണ്ടവരോട് മാത്രമേ ചില കാര്യങ്ങൾ പറയാവൂ എന്നും ജലീൽ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പക തീർക്കുന്നവർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. എഴുതേണ്ട അവർ എത്ര കഥകൾ എഴുതിയാലും, പറയേണ്ടവർ അപവാദങ്ങൾ പ്രചരിപ്പിച്ചാൽ ഉം പകലിനെ ഇരുട്ടാക്കാൻ സാധിക്കില്ലെന്നും കെ.ടി ജലീൽ പറയുന്നുണ്ട്. നയതന്ത്ര പാഴ്‌സലുകളിൽ പ്രോട്ടോകോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ചോദ്യംചെയ്തതോടെ മന്ത്രി ജലീലിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നതിനിടെ മന്ത്രി സുഹൃത്തിന്റെ മകളുടെ ചോറൂണ് നടത്തിയതും വിവാദമായിരുന്നു.
Discussion about this post