കേരളത്തിൽ നിന്നും അൽ ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നും എൻഐഎ ഭീകരരെ പിടികൂടിയ സംഭവത്തിൽ ഇടതുപക്ഷ ബുദ്ധിജീവികളുടെയും സാംസ്കാരിക നായകന്മാരുടെയും മൗനത്തെ പരിഹസിച്ചാണ് ഫേസ്ബുക്കിലൂടെ ശോഭാസുരേന്ദ്രന്റെ രൂക്ഷവിമർശനം.
പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം..
എവിടെ ഈ നാട്ടിലെ ലിബറലുകൾ, സാംസ്‌കാരിക ഇടതുപക്ഷ നായകന്മാർ, ബുദ്ധിജീവികൾ! കേരളത്തിൽ ഐ എസിന്റെ സാന്നിധ്യമുണ്ടെന്ന് എത്ര തവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.അന്നൊക്കെ അമിത് ഷായുടെ രാഷ്ട്രീയ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് തീവ്രവാദികൾക്ക് വളരാൻ നിങ്ങൾ ഇടം കൊടുത്തില്ലേ? എറണാകുളത്ത് നിന്നും മുർഷിദാബാദിൽ നിന്നും അൽ-ഖ്വയ്‌ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ഞങ്ങളെയൊന്നും ലവലേശം ഞെട്ടിക്കുന്നില്ല. കഴിഞ്ഞ കുറേ നാളുകളായി തീവ്രവാദ ജിഹാദി പ്രവർത്തനങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം മുതൽ മതപുരോഹിതരുടെ വരെ സാക്ഷ്യപ്പെടുത്തലുകളിൽ നിന്ന് കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ തന്നെ ഹഗ്ഗിയ സോഫിയ തീവ്രവൽക്കരിക്കാൻ ശ്രമിച്ച മുസ്ലിം ലീഗ് നിലപാട്, സാക്കിർ നായിക്കിന്റെ വെല്ലുവിളി, ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര മുന്നറിയിപ്പുകൾ, ജലീലിനെ UAPA നിയമത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തത്, ബാംഗ്ലൂർ ദില്ലി കലാപങ്ങൾക്ക് പിറകിലെ SDPI ബന്ധം തുടങ്ങിയ നിരവധി തീവ്രവാദ സംബന്ധിയായ വിഷയങ്ങൾ പൊതുസമൂഹമധ്യേ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴെല്ലാം അതൊരു കടങ്കഥയായി കണ്ട നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് കണ്മുന്നിൽ വന്ന് നിൽക്കുന്ന യാഥാർഥ്യമാണ്. പ്രിയപെട്ടവരെ, കേരളത്തെ ജിഹാദികൾക്ക് വിട്ടുകൊടുക്കാനാവില്ല. ഇത് ഞാനും നിങ്ങളും പിറന്നുവീണ മണ്ണാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആരാണെങ്കിലും അവർക്കുള്ളതല്ല ഈ മണ്ണ്. ജയ് ഹിന്ദ്
Discussion about this post